fans angry about kohli captiancy
വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യയെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ നയിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ട്വിറ്ററിലൂടെയാണ് രോഹിത്തിനെ അനുകൂലിച്ച് പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോലിക്കു ഐപിഎല്ലിലെ മോശം പ്രകടനമാണ് തിരിച്ചടിയാവുന്നത്. കോലിയുടെ ആര്‍സിബി ഐപിഎല്ലില്‍ ഈ സീസണിലെ ആറു മല്‍സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ഇതോടെ ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്.